ദോഹ:ലെഗാറ്റം ആഗോള അഭിവൃദ്ധി സൂചികയില്‍ മുന്നേറ്റവുമായി ഖത്തർ. ആധുനിക ആരോഗ്യ സേവനങ്ങള്‍, മെച്ചപ്പെട്ട വിദ്യാഭ്യാസ സംവിധാനം, രൂപാന്തരപ്പെടുന്ന അടിസ്ഥാന സൗകര്യം, സുരക്ഷിത അന്തരീക്ഷം എന്നിവ അടിസ്ഥാനമാക്കിയാണ് ഖത്തർ ഒന്നാമതെത്തിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ ദശാബ്ദത്തിനിടെ ഖത്തര്‍ കാഴ്ചവെച്ചിരിക്കുന്നത്.
സുരക്ഷയില്‍ ആഗോളാടിസ്ഥാനത്തില്‍ 15ാം സ്ഥാനത്തും എന്റര്‍പ്രൈസ് കണ്ടീഷനില്‍ 20ഉം ആരോഗ്യത്തില്‍ 39ഉം സ്ഥാനത്താണ് സൂചികയില്‍ ഖത്തറിന്റെ ഇടം. ജീവിത നിലവാരത്തില്‍ 46ാം സ്ഥാനത്തും വിദ്യാഭ്യാസത്തില്‍ 58ാം സ്ഥാനത്തുമാണ് ഖത്തര്‍. സുരക്ഷ, ജീവിത നിലവാര സൂചികകളില്‍ ഖത്തറിന് ആഗോള തലത്തില്‍ വലിയ സ്ഥാനമാണുള്ളത്. നുംബിയോ ക്രൈം ഇന്‍ഡക്സില്‍ ഖത്തര്‍ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ കൂടെയാണ്.