Monday, January 24, 2022
HomeGulfഖത്തർ മാസ്റ്റേഴ്സിന് പുതിയ നേതൃത്വം

ഖത്തർ മാസ്റ്റേഴ്സിന് പുതിയ നേതൃത്വം

ദോഹ : ഖത്തർ മാസ്റ്റേഴ്സ് പുതിയ നേതൃത്വം. ഐൻ ഖാലിദ് സി.ഐ.സി ഹാളിൽ ചേർന്ന ഖത്തർ മാസ്‌റ്റേഴ്സ് ഫുട്ബാൾ കൂട്ടായ്മയുടെ യോഗം പ്രസിഡണ്ട് സലിം കോയിശ്ശേരി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബിനീഷ് പീറ്റർ ജേക്കബ് അധ്യക്ഷത വഹിച്ചു. ക്ലബ്ബിൻ്റെ പുതിയ ലോഗോയും, ജഴ്സിയും തോമസ് മാത്യൂ പ്രകാശനം ചെയ്തു. ഇൻറർനാഷണൽ വെറ്ററൻസ് ടൂർണ്ണമെൻ്റ്, കുട്ടികൾക്കുള്ള ഖത്തർ മാസ്റ്റേഴ്സ് ഫുട്ബാൾ അക്കാദമി, ഇൻറർ സ്കൂൾഫുട്‌ബാൾ ടൂർണ്ണമെൻറ്, അത് ലറ്റിക് ചാബൃൻഷിപ്പ്, ഖത്തർ മാസ്റ്റേഴ്സിൻ്റെ ക്രിക്കറ്റ് ടീം എന്നിവ നടത്താൻ യോഗത്തിൽ തീരുമാനമായി. ട്രഷറർ ഷാക്കിർ കാസിം കണക്കുകൾ അവതരിപ്പിച്ചു. കൂടാതെ പുതിയ കമ്മിറ്റി ഭാരവാഹികളെയും തിരഞ്ഞെടുത്തു

പ്രസിഡണ്ട് – ബിനീഷ് പീറ്റർ ജേക്കബ്, വൈസ് പ്രസിഡണ്ട്: കുര്യാക്കോസ് വട്ടക്കാട്ടിൽ, ജനറൽ സെക്രട്ടറി – ബിജു പി തോമസ്, ജോ: സെക്രട്ടറി – മുഷ്താഖ് ഹാരിദ്, ട്രഷറർ – നിഷാദ് അലി, അസിസ്റ്റൻഡ് ട്രഷറർ – ഹംസ മുഹമ്മദ്
വി.പി മാർക്കറ്റിംഗ് – മുഹമ്മദ് മുനീർ എന്നിവരെ യോഗം തിരഞ്ഞടുത്തു.

ഫൗണ്ടർ മെബർമാരായി ദോഹ അലി, സലിം കോയിശ്ശേരി എന്നിവരെയും തിരഞ്ഞടുത്തു. എക്സിക്യൂട്ടീവ് മെമ്പർ മാരായി തോമസ് മാത്യൂ,റെജി വർഗ്ഗീസ്,മുജീബ് കോയിശ്ശേരി, സവാദ്, ഷാജി നിയാസ്, ഖമറുദ്ധീൻ, ഇംതിയാസ്, മൻസൂർ ബാബു, നൗഫൽ അരഞോണ, ഷാക്കിർ കാസിം , ഹസ്സൻ ചാലാട്,അനീഷ് ജോസ്, ലാലു വർഗ്ഗീസിനെയും തിരഞ്ഞടുത്തു. യോഗത്തിൽ ദോഹ അലി സ്വാഗതവും, മുഷ്താഖ് ഹാരിദ് നന്ദിയും പറഞ്ഞു.

Most Popular