മെട്രോ സമയങ്ങൾ പരിഷ്കരിച്ച് ഖത്തർ

ദോഹ : പെരുന്നാൾ വരെ രാത്രിയിൽ കൂടുതൽ സമയം സർവീസ് നടത്തുന്നതിന് വേണ്ടി സമയ ക്രമത്തിൽ മാറ്റം വരുത്തി ദോഹ മെട്രോയും ലുസൈൽ ട്രാമും.

ഖത്തർ റെയിൽ പുറത്തു വിട്ട പുതിയ സമയക്രമം അനുസരിച്ച് മെട്രോ, ട്രാം, മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ്സ്‌ സർവീസുകൾ വെള്ളിയാഴ്ചകളിൽ ഉച്ചക്ക് 2 മുതൽ പുലർച്ചെ 1 വരെയും മറ്റു ദിവസങ്ങളിൽ രാവിലെ 6 മുതൽ പുലർച്ചെ 1 വരെയും പ്രവർത്തിക്കും.

പുതുക്കിയ സമയക്രമം 2022 ഏപ്രിൽ 17 മുതൽ 2022 മെയ് 5 വരെയായിരിക്കും.