Saturday, January 29, 2022
HomeGulfഖത്തറിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പരിശോധന: 12 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

ഖത്തറിലെ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ പരിശോധന: 12 നിയമ ലംഘനങ്ങള്‍ കണ്ടെത്തി

ദോഹ: റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ വാണിജ്യ, വ്യവസായ മന്ത്രാലയം നടത്തിയ പരിശോധനയിൽ പന്ത്രണ്ടോളം നിയമലംഘനങ്ങൾ കണ്ടെത്തി. അല്‍ സദ്ദ്, ഫിരീജ് ബിന്‍ മഹ്‌മൂദ്, മന്‍സൂറ എന്നീ റീടെയിൽ ഔട്ലെറ്റുകളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഷോപ്പ് ഐഡന്റിഫിക്കേഷന്‍ പ്ലേറ്റില്‍ പൂര്‍ണ്ണമായ ഡാറ്റ എഴുതുന്നതില്‍ പരാജയപ്പെടുന്നത്, റീട്ടെയില്‍ പരിസരത്തിന് പുറത്തുള്ള കാറുകള്‍ നന്നാക്കല്‍, വാണിജ്യ ലൈസന്‍സ് കാലഹരണപ്പെടല്‍ തുടങ്ങിയ നിയമ ലംഘനങ്ങളാണ് പിടിച്ചത്.

Most Popular