Saturday, August 20, 2022
HomeGulfഖത്തറില്‍ പള്ളികളിലും മാസ്‌ക് നിര്‍ബന്ധമാക്കി ഔഖാഫ്

ഖത്തറില്‍ പള്ളികളിലും മാസ്‌ക് നിര്‍ബന്ധമാക്കി ഔഖാഫ്

ദോഹ: രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ പള്ളികളിലും വ്യാഴാഴ്ച മാസ്‌ക് നിര്‍ബന്ധമാക്കിയെന്ന് ഇസ്ലാമികകാര്യ മന്ത്രാലയം – ഔഖാഫ് അറിയിച്ചു. ഖത്തറില്‍ അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതിന് പിന്നാലെയാണ് ഈ തീരുമാനം.

 

പ്രതിദിന കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മാസ്‌കുകള്‍ വീണ്ടും നിര്‍ബന്ധമാക്കിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ആറ് വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികള്‍ ഉള്‍പ്പെടെ മുഴുവന്‍ ജനങ്ങളും ഷോപ്പിങ് മാള്‍ ഉള്‍പ്പെടെയുള്ള

അടച്ചിട്ട പൊതുസ്ഥലങ്ങളില്‍ ഫെയ്സ് മാസ്‌ക് ധരിക്കണമെന്നാണ് നിര്‍ദ്ദേശം.

 

അതേസമയം തുറന്ന പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമില്ല. വരും ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ ഗണ്യമായി വര്‍ദ്ധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Most Popular