ദോഹ: രാജ്യത്തിന്റെ സാംസ്കാരിക, കലാ പൈതൃകത്തെ പരിപോഷിപ്പിക്കാനും ഖത്തറില്‍ താമസിക്കുന്ന പ്രതിഭകളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി കലാകാരന്മാർക്ക് സൃഷ്ടികൾ സമർപ്പിക്കാൻ അവസരം.
പുതുമുഖ കാലകാരന്മാർക്കും പരിചയ സമ്പന്നരായ മുതിർന്ന കലാകാരന്മാർക്കും അവസരം നൽകുന്നതിന്റെ ഭാഗമായാണ് എല്ലാവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നതെന്ന് ഖത്തർ മ്യൂസിയംസ് പബ്ലിക് ആർട്ട് ഡയറക്ർ എൻജിനീയർ അബ്ദുൽറഹ്മാൻ അൽ ഇഷാഖ് വ്യക്തമാക്കി.
വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി സെപ്റ്റംബര്‍ അഞ്ചാണ്.