ദോഹ: മാര്‍ക്കറ്റുകളില്‍ കര്‍ശന പരിശോധനയുമായി അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റി. അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപമുള്ള പൊതു പാര്‍ക്കിംഗ് സ്ഥലത്തെ അനധികൃത തെരുവ് കച്ചവടക്കാരെ അധികൃതർ പിടികൂടി. പിടികൂടിയവർക്കെതിരെയുള്ള നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.
ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് പരിശോധന ക്യാമ്പയിന് നടത്തുന്നത്.