പുതിയ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ച് ഖത്തർ മ്യൂസിയം

ദോഹ: ഖത്തറിലെ മ്യൂസിയങ്ങള്‍, ഗാലറികള്‍, പ്രദര്‍ശനങ്ങള്‍, പൈതൃക കേന്ദ്രങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനത്തിന് ഇനി മുതൽ പുതിയ ടിക്കറ്റ് നിരക്ക്. അതേസമയം ഖത്തര്‍ ഐ.ഡി കാര്‍ഡ് ഉള്ള ഖത്തറിലെ എല്ലാ താമസക്കാര്‍ക്കും പൗരന്മാര്‍ക്കും താല്‍ക്കാലിക പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ എല്ലാ വേദികളിലേക്കും പൈതൃക സൈറ്റുകളിലേക്കും പ്രവേശനം സൗജന്യമാണ്.

ഖത്തറിലെ നാഷണല്‍ മ്യൂസിയം, ഇസ് ലാമിക് ആര്‍ട്ട് മ്യൂസിയം, 3-2-1 ഖത്തര്‍ ഒളിമ്പിക് ആന്‍ഡ് സ്പോര്‍ട്സ് മ്യൂസിയം എന്നിവയില്‍ 50 റിയാലായിരിക്കും ഫീസ്.