Wednesday, January 19, 2022
HomeGulfഅറബ് കപ്പ്: ഖത്തർ മ്യൂസിയത്തിന്റെ പ്രവർത്തനസമയം ദീര്‍ഘിപ്പിച്ചു

അറബ് കപ്പ്: ഖത്തർ മ്യൂസിയത്തിന്റെ പ്രവർത്തനസമയം ദീര്‍ഘിപ്പിച്ചു

ദോ​ഹ: ഫി​ഫ അ​റ​ബ് ക​പ്പി​നോ​ട​നു​ബ​ന്ധി​ച്ച്‌ എ​ല്ലാ മ്യൂ​സി​യ​ങ്ങ​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ന സ​മ​യം ദീ​ര്‍​ഘി​പ്പി​ച്ച്‌ ഖ​ത്ത​ര്‍ മ്യൂ​സി​യം. ഡിസംബർ 18 വരെയാണ് ദീർഘിപ്പിച്ചിരിക്കുന്നത്. ഗാ​ല​റി​ക​ള്‍, ഷോ​പ്പു​ക​ള്‍, ക​ഫേ​ക​ള്‍, റ​സ്​​റ്റാ​റ​ന്‍​റു​ക​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍​ത്ത​ന സ​മ​യ​വും ദീ​ര്‍​ഘി​പ്പി​ച്ചു.

ഖ​ത്ത​ര്‍ നാ​ഷ​ന​ല്‍ മ്യൂ​സി​യം, ഖ​ത്ത​ര്‍ മ്യൂ​സി​യം ഗാ​ല​റി, അ​ല്‍ റി​വാ​ഖ്, മ​താ​ഫ്: അ​റ​ബ് മ്യൂ​സി​യം ഓ​ഫ് മോ​ഡേ​ണ്‍ ആ​ര്‍​ട്ട്, ഫ​യ​ര്‍ സ്​​റ്റേ​ഷ​ന്‍: ആ​ര്‍​ട്ടി​സ്​​റ്റ് ഇ​ന്‍ റെ​സി​ഡ​ന്‍​സ്​ എ​ന്നി​വ ശ​നി മു​ത​ല്‍ വ്യാ​ഴം വ​രെ രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് എ​ട്ടു വ​രെ പ്ര​വ​ര്‍​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച​ക​ളി​ല്‍ ഉ​ച്ച​ക്ക് 1.30 മു​ത​ല്‍ രാ​ത്രി എ​ട്ടു വ​രെ ആ​യി​രി​ക്കും പ്ര​വ​ര്‍​ത്ത​ന സ​മ​യം. അ​തേ​സ​മ​യം, മ​താ​ഫ് ഡി​സം​ബ​ര്‍ മൂ​ന്നു​മു​ത​ല്‍ 10 വ​രെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​യി​രി​ക്കു​ക​യി​ല്ലെ​ന്നും ഖ​ത്ത​ര്‍ മ്യൂ​സി​യം​സ്​ അ​റി​യി​ച്ചു.

അ​റ​ബ് ക​പ്പ് കാ​ല​യ​ള​വി​ല്‍ നാ​ഷ​ന​ല്‍ മ്യൂ​സി​യം പെ​ര്‍​മ​ന​ന്‍​റ് ഗാ​ല​റി​ക​ളും മ​താ​ഫി​ലെ പെ​ര്‍​മ​ന​ന്‍​റ് ക​ല​ക്​​ഷ​നും പു​തു​താ​യി പ്ര​കാ​ശ​നം ചെ​യ്ത പ്ര​ദ​ര്‍​ശ​ന​ങ്ങ​ളും സ​ന്ദ​ര്‍​ശി​ക്കാ​നു​ള്ള അ​വ​സ​ര​വും ഖ​ത്ത​ര്‍ മ്യൂ​സി​യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ടൂ​ര്‍​ണ​മെന്‍റി​നി​ടെ​യു​ള്ള ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കു​ന്ന​തി​നും പ്ര​ധാ​ന റോ​ഡു​ക​ള്‍ അ​ട​ച്ചി​ട്ട​തി​നാ​ലും മ്യൂ​സി​യ​ങ്ങ​ളി​ലും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ലു​മെ​ത്തു​ന്ന​തി​ന് പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് ഏ​റെ പ്ര​യോ​ജ​ന​പ്പെ​ടും. ഡി​സം​ബ​ര്‍ 18 വ​രെ കോ​ര്‍​ണി​ഷ് റോ​ഡി​ല്‍ മു​വാ​സ​ലാ​ത്തിെന്‍റ പ്ര​ത്യേ​ക സ​ര്‍​വി​സ്​ ന​ട​ത്തു​ന്നു​ണ്ട്.

Most Popular