ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കം

ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ഉംസലാലിലെ ദർബ് അൽസായിയിൽ ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു. സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് അൽതാനി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ഖത്തർ ദേശീയ ദിനമായ ഡിസംബർ 18വരെ 24 ദിവസങ്ങളിലായി 4,500 സാംസ്‌കാരിക, പൈതൃക, കലാ, കായിക വിനോദപരിപാടികൾ ഇവിടെ അരങ്ങേറും. ഐക്യമാണ് ശക്തിയുടെ ഉറവിടം എന്ന ദേശീയ ദിന മുദ്രാവാക്യത്തെ അന്വർഥമാക്കുന്നവിധത്തിലാണ് ആഘോഷങ്ങൾ നടക്കുക. ഫിഫ ലോകകപ്പിനോടനുബന്ധിച്ചാണ് ഇത്തവണത്തെ ദേശീയദിനാഘോഷങ്ങളെന്നതും ശ്രദ്ധേയം. ഒന്നരലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് ദർബ് അൽസായിലെ സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.