ദോഹ:ഖത്തർ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൾച്ചറൽ ഫോറം വിവിധ ജില്ലാ കമ്മിറ്റികൾക്കു കീഴില്‍ വ്യത്യസ്തമായ പരിപാടികള്‍ നടത്തി.ഓൺലൈൻ ക്വിസ്,ബാഡ്മിന്‍റണ്‍ ടൂർണമെൻറുകൾ തുടങ്ങിയവയാണ് വിവിധ കമ്മിറ്റികൾക്ക് കീഴില്‍ നടത്തിയത്.
‘നിങ്ങൾക്കറിയുന്ന ഖത്തർ’ എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം മലപ്പുറം ജില്ലയുടെ കീഴിൽ നടന്ന ഓൺലൈൻ ക്വിസിൽ സഫ ജാസ് ഒന്നാം സ്ഥാനവും,മുബശിറ ഷിഹാബ് രണ്ടാം സ്ഥാനവും,ഫവാസ് ഹനീഫ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഇരുനൂറിലധികം ആളുകൾ പങ്കെടുത്ത മത്സരത്തില്‍ അപർണ റനീഷ്,ഹബീബ് റഹ്മാൻ,മിൻഹ ബിൻത് മുഹമ്മദ്, റംല നസീർ,ആയിഷ ബിൻത് മുസ്തഫ,മാസിൻ അജ്മൽ,ഫായിസ നുസ്രത്, ഹംന മുസ്ലിഹുദ്ധീൻ,ആമിൽ മുഹമ്മദ്,ആദിൽ ജിനാൻ എന്നിവർ പ്രോത്സാഹന സമ്മാനത്തിനും അർഹരായി.സഹല കെ,അഫ്സൽ ഹുസൈൻ,ഫായിസ് ഹനീഫ് തുടങ്ങിയവര്‍ നേതൃത്വം നൽകി.
വിജയികൾക്ക് ഗ്രാൻ്റ്മാൾ ഹൈപർ മാർക്കറ്റ്,അൽ ഹയ്യികി ട്രാൻസ്ലേഷൻ ആൻ്റ് സർവീസസ്,ബെല്ലമാക്സ് ഇൻ്റർനാഷണൽ ട്രേഡിംഗ്,മൊമെൻ്റം മീഡിയ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്പോൺസർഷിപ്പിൽ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ പ്രസിഡന്‍റ് റഷീദലി പി എം അറിയിച്ചു.
ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി കൾച്ചറൽ ഫോറം കണ്ണൂർ ജില്ല ഇന്റർമണ്ഡലം ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ഡിസംബർ പതിനേഴിന് അബുഹമൂർ ഫലസ്തീൻ സ്കൂളിൽ വെച്ച് നടന്ന ടൂർണമെന്റിൽ ജില്ലയില്‍ നിന്നുള്ള ഏഴ് ടീമുകൾ പങ്കെടുത്തു. അഴീക്കോട് മണ്ഡലവും കണ്ണൂർ മണ്ഡലവും യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി.
കൾച്ചറൽ ഫോറം തൃശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിത/പുരുഷ ഡബിൾസ് ടീമിന്റെ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.ബിൻ മഹ്മൂദിലെ ഗ്രീൻവുഡ് ബാഡ്മിന്റൺ കോർട്ടിൽ നടന്ന ടൂർണമെന്റിൽ എട്ടു വനിതാ ടീമുകളും പന്ത്രണ്ട് പുരുഷ ടീമുകളും പങ്കെടുത്തു.
പുരുഷ വിഭാഗത്തിൽ ഗുരുവായൂർ മണ്ഡലത്തിലെ ഇർഷാദ്, യൂസഫ് ടീം ജേതാക്കളായി. ആഷിഫ്, താഹിർ ടീം റണ്ണറപ്പായി. വനിതാ വിഭാഗത്തിൽ നജില ഇബ്രാഹിം, റുബീന സമീർ ടീം ജേതാക്കളായി. റജീന നജാത്ത്, ബെൻസി ഇസ്മായിൽ ടീം റണ്ണറപ്പായി. വിജയികൾക്കുള്ള സമ്മാനദാനം കൾച്ചറൽ ഫോറം ഖത്തർ സ്റ്റേറ്റ് സെക്രട്ടറി മജീദലി, സ്റ്റേറ്റ് സ്പോർട്സ് കൺവീനർ അനസ് ജമാൽ, ജില്ലാ കമ്മിറ്റി അംഗം ജ്യോതിനാഥ് എന്നിവർ നിർവഹിച്ചു.
റഹ്മത്തുല്ല കൊണ്ടോട്ടി , മർസൂഖ് വടകര,നിഷാന മക്‌സൂദ് , ഹസ്നിയ എന്നിവർ കളികൾ നിയന്ത്രിച്ചു .
ജില്ലാ സ്പോർട്സ് സെക്രട്ടറി സലിം എൻ പി , കൺവീനർ ഷാഹിദ് എം അലി , ഷിജിൻ , സന ഷംസീർ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
കള്‍ച്ചറല്‍ ഫോറം കോഴിക്കോട് ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച ഇന്റര്‍ മണ്ഡലം ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പേരാമ്പ്ര മണ്ഡലം ജേതാക്കളായി. ഫൈനലില്‍ കൊയിലാണ്ടി മണ്ഡലത്തെ പരാജയപ്പെടുത്തിയാണ് പേരാമ്പ്ര ചാമ്പ്യന്മാരായത്. 16 ടീമുകള്‍ മാറ്റുരച്ച ടൂര്‍ണ്ണമെന്റില്‍ കുറ്റ്യാടി, തിരുവമ്പാടി മണ്ഡലങ്ങള്‍ മൂന്നാം സ്ഥാനം പങ്കിട്ടു. സൈഫുദ്ദീന്‍, നിയാസ് മാണിക്കോത്ത് എന്നിവർ ഉൾകൊള്ളുന്ന ടീമാണ് പേരാമ്പ്രക്ക് വേണ്ടി വിജയം സ്വന്തമാക്കിയത്. വിജയികള്‍ക്കുള്ള ട്രോഫികള്‍ കള്‍ച്ചറല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് എ.സി മുനീഷ് വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സാദിഖ് ചെന്നാടന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി യാസര്‍ ബേപ്പൂര്‍, സെക്രട്ടറി അബ്ദുറഹീം വേങ്ങേരി, ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍ ഷാനില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു.
കള്‍ച്ചറല്‍ ഫോറം ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ. ഇഖ്ബാല്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി കെ.ടി മുബാറക്, ജില്ലാ സെക്രട്ടറി എന്‍. റാസിഖ് തുടങ്ങിയവര്‍ കളിക്കാരെ പരിചയപ്പെട്ടു. ഹാരിസ് പുതുക്കൂല്‍, എന്‍. റാസിഖ്, റബീഅ് സമാന്‍, സൈനുദ്ദീന്‍ നാദാപുരം, അംജദ് കൊടുവള്ളി, യാസര്‍ ടി.കെ, നബീല്‍ ഓമശ്ശേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.