Sunday, January 23, 2022
HomeGulfഖത്തർ ഭരണാധികാരികൾക്ക്  ആശംസകൾ നേർന്നു 

ഖത്തർ ഭരണാധികാരികൾക്ക്  ആശംസകൾ നേർന്നു 

ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിന്റെ ഭരണാധികാരി  ഷെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിക്കും ആശംസകൾ നേർന്ന്   ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം.
കോവിഡ് മഹാമാരി ജനജീവിതം സ്തംഭിപ്പിച്ച ഈ കാലത്ത്  ലോകത്തെ ഏറ്റവും കരുത്തുറ്റ രാജ്യമാക്കി ഖത്തറിനെ നിലനിർത്തുകയും   മുന്നോട്ടു നയിക്കുകയും ചെയ്തതിൽ ഖത്തർ ഭരണകൂടവും ഖത്തർ ജനതയും പൂർണ്ണമായും വിജയിച്ചിരിക്കുന്നു.
ലോക്ഡൌണിനു കീഴിൽ ലോകം മുഴുവനും സ്തംഭിക്കപ്പെട്ടപ്പോഴും ജനജീവിതത്തിനു ഒരു തടസ്സവും ഉണ്ടാകാത്ത നിലയ്ക്ക് കോവിഡിനെ പ്രതിരോധിക്കുകയും അതിജീവിക്കുകയും ചെയ്ത അപൂർവം രാജ്യങ്ങളിൽ പ്രഥമസ്ഥാനം ഖത്തറിനുണ്ട്. ഇത് ഖത്തർ ജനതയുടെ ഇഛാശക്തിയുടെ വിജയമാണ്.
മാത്രമല്ല  കോവിഡ് വാക്സിൻ പ്രവാസികൾ അടക്കമുള്ള ജനതക്ക് യുദ്ധകാലാടിസ്ഥാനത്തിൽ സൗജന്യമായി വിതരണം ചെയ്ത ഖത്തർ ഭരണാധികാരികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അന്താരാഷ്ട്ര തലത്തിൽ പശ്ചിമേഷ്യയും ദക്ഷിണേഷ്യയും ഉൾപ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളിൽ ഖത്തർ നടത്തുന്ന നേതൃപരമായ ഇടപെടലുകൾക്ക് വിജയകരമായ പരിസമാപ്തി കുറിക്കുന്നതിന് ഇക്കഴിഞ്ഞ വർഷം ലോകം സാക്ഷിയായി.
ജിസിസി രാജ്യങ്ങളിലെയും അറബ് രാജ്യങ്ങളിലെയും ഐക്യത്തിനും സമാധാനത്തിനും നേതൃപരമായ പങ്കാണ് ഖത്തർ വഹിക്കുന്നത് എന്നും ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം അഭിപ്രായപ്പെട്ടു

Most Popular