Monday, October 25, 2021
HomeGulfഖത്തർ നാഷനൽ സാഹിത്യോത്സവ്-2021 പ്രഖ്യാപിച്ചു

ഖത്തർ നാഷനൽ സാഹിത്യോത്സവ്-2021 പ്രഖ്യാപിച്ചു

ദോഹ: പ്രവാസി വിദ്യാർത്ഥി, യുവ സമൂഹത്തിന്റെ കലാ- സാഹിത്യ അഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായുള്ള സാഹിത്യോത്സവിന്റെ 12-ാമത് എഡിഷന് നാന്ദി കുറിച്ചു. വരയും രചനയും പാട്ടും പ്രഭാഷണങ്ങളും മത്സരങ്ങളായി വേദിയിലെത്തുന്നതോടൊപ്പം പ്രമുഖരുടെ സാന്നിധ്യത്തോടെയുള്ള ചരിത്ര സെമിനാറും സാഹിത്യോത്സവിന് നിറം പകരുന്നു. 12-ാമത് ഖത്വർ നാഷനൽ സാഹിത്യോത്സവ് നവംബർ 12, 19 എന്നീ തീയ്യതികളിൽ നടക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി: സയ്യിദ് ഖലീൽ ബുഖാരി പ്രഖ്യാപിച്ചു

Most Popular