ദോഹ: ഖത്തറിൽ സ്ഥാപന രെജിസ്ട്രേഷന് ഇനി പുതിയ സംവിധാനം. പുതിയ ഏകജാലക പ്ലാറ്റ്ഫോം ആരംഭിച്ചിരിക്കുകയാണ് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം. ഏകജാലക വെബ്സൈറ്റ് വഴി പുതിയ വാണിജ്യ ലൈസന്‍സിനൊപ്പം സ്ഥാപന രജിസ്ട്രേഷനും ഓട്ടോമാറ്റിക്കായി ഇഷ്യൂ ചെയ്യപ്പെടും. 200 ഖത്തര്‍ റിയാലാണ് അടക്കേണ്ട ഫീസ്. ഇഷ്യൂ ചെയ്യുമ്പോള്‍, രജിസ്ട്രേഷന് മെട്രാഷ്2 ആപ്ലിക്കേഷന്‍ വഴി ഇലക്ട്രോണിക് ആയി ലഭ്യമാകും. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള മറ്റ് ഏകീകൃത കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് പുറമേയാണ് സ്ഥാപന രജിസ്ട്രേഷന് പുതിയ ഏകജാലക പ്ലാറ്റ്ഫോം.
മന്ത്രാലയത്തിലെ ഏകജാലക ആസ്ഥാനം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട്, അല്ലെങ്കില്‍ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള മറ്റ് ഏകീകൃത കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചും രജിസ്ട്രേഷന് സ്വീകരിക്കാം.