Thursday, May 19, 2022
HomeGulfവാക്‌സിനെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണ്ട: ഖത്തർ യാത്ര നയത്തിൽ മാറ്റം

വാക്‌സിനെടുത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണ്ട: ഖത്തർ യാത്ര നയത്തിൽ മാറ്റം

ദോഹ: ഖത്തറിൽ വാക്‌സിനെടുത്തവർക്ക് ഇനി മുതൽ ഹോട്ടൽ ക്വാറന്റൈൻ വേണ്ട. താമസ വിസയുള്ളവരും അംഗീകൃത കോവിഡ് വാക്‌സിൻ എടുത്തവരും കോവിഡ് വന്ന്ഭേദമായ ആളുകൾക്കും ഈ ഇളവ് ബാധകമാണ്. കൂടാതെ യാത്രയ്ക്ക് മുൻപുള്ള പി സി ആർ പരിശോധനയും ഒഴിവാക്കിയിട്ടുണ്ട്.

റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്കടക്കം മുഴുവന്‍ ആളുകള്‍ക്കും ഈ ഇളവ് ലഭിക്കും. ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണി മുതലാണ് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക. അതേസമയം വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈന്‍ നിർദേശിക്കുന്നുണ്ട്. വാക്‌സിന്‍ എടുക്കാത്തവര്‍, യാത്ര പുറപ്പെടുന്നതിന്റെ 48 മണിക്കൂര്‍ മുൻപ് നടത്തിയ പി.സി.ആര്‍ പരിശോധന ഫലം ഹാജരാക്കേണ്ടതുണ്ട്.

Most Popular