ഖത്തറിലേ പി.എച്ച്.സി ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയം മാറുന്നു

ദോഹ: ഖത്തർ പി.എച്ച്.സിയുടെ ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തന സമയത്തിൽ മാറ്റം. ഉമ്മു ഗുവൈലിന ആരോഗ്യ കേന്ദ്രം ഒക്ടോബര്‍ 22 വെള്ളിയാഴ്ച മുതല്‍ വാരാന്ത്യങ്ങളില്‍ തുറന്നു പ്രവർത്തിക്കുന്നതല്ല. എന്നാൽ അല്‍ തുമാമ ആരോഗ്യ കേന്ദ്രം പകരം തുറന്ന് പ്രവർത്തിക്കുന്നതായും അറിയിപ്പുണ്ട്. വാരാന്ത്യത്തില്‍ മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ഇല്ലാതെ ഉമ്മു ഗുവൈലിന ഹെല്‍ത്ത് സെന്ററില്‍ ചികിത്സക്കെത്തുന്ന രോഗികള്‍ക്ക് അല്‍ തുമാമ, എയര്‍പോര്‍ട്ട്, ഒമര്‍ ഇബ്ന്‍ അല്‍ ഖത്താബ്, അല്‍ വക്ര ഹെല്‍ത്ത് സെന്ററുകളില്‍ പകരം സേവനം ലഭ്യമായിരിക്കും. രോഗികള്‍ക്ക് അടിയന്തിര സേവനങ്ങള്‍, വാക്‌സിനേഷന്‍ ക്ലിനിക്, ഡെന്റല്‍ ക്ലിനിക്, ഫാര്‍മസി, റേഡിയോളജി, ലബോറട്ടറി എന്നിവയെല്ലാം ലഭ്യമാകുമെന്നും അറിയിപ്പുണ്ട് . കൊവിഡ് വാക്‌സിനു വേണ്ടിയുള്ള എല്ലാ അപ്പോയിന്‍മെന്റുകളും പിന്നീടുള്ള തീയതികളിലേക്ക് മാറ്റുമെന്നും പുതിയ സമയവും സ്ഥലവും പിന്നീട് അറിയിക്കുന്നതായിരിക്കും.