ഖത്തറിൽ കൂടുതൽ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കുന്നു

ദോഹ: ഖത്തറിൽ കൂടുതൽ പ്രാഥമീക ആരോഗ്യ കേന്ദ്രങ്ങൾ തുറക്കാനൊരുങ്ങി പ്രൈമറി ഹെൽത്ത് കെയർ കോര്പറേഷൻ. ഖത്തറിലെ അല്‍ മഷാഫ്, ഉമ്മുല്‍ സെനീം, അല്‍ സദ്ദ് എന്നിവയാണ് പുതുതായി തുറക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളാണുള്ളത്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉയര്‍ന്ന നിലവാരമുള്ള, വ്യക്തി കേന്ദ്രീകൃതമായ ആരോഗ്യ സേവനങ്ങള്‍ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. 2022 ഫെബ്രുവരിയിലാണ് ഖത്തറിലെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ പത്താം വാര്‍ഷികം സംഘടിപ്പിക്കുക.