Thursday, September 29, 2022
HomeGulfമരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ തുടങ്ങിയവയുടെ ഹോം ഡെലിവറി ഫീസ് വെട്ടിക്കുറച്ച് ഖത്തർ പോസ്റ്റ്

മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ തുടങ്ങിയവയുടെ ഹോം ഡെലിവറി ഫീസ് വെട്ടിക്കുറച്ച് ഖത്തർ പോസ്റ്റ്

ദോഹ: മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ തുടങ്ങിയവയുടെ ഹോം ഡെലിവറി ഫീസ് വെട്ടിക്കുറച്ച് ഖത്തർ പോസ്റ്റ്. മരുന്നുകൾ, മെഡിക്കൽ റിപ്പോർട്ടുകൾ, മെഡിക്കൽ കൺസ്യൂമബിൾസ്, ഡയറ്ററി ഉൽപ്പന്നങ്ങൾ എന്നിവയുടെ ഡെലിവറി ഫീസാണ് QR30ൽ നിന്ന് QR20 ആയി കുറച്ചത്.

ഖത്തർ പോസ്റ്റ്, ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി), പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (പിഎച്ച്സിസി), പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) എന്നിവയുടെ പങ്കാളിത്തത്തോടെയാണ് ഇക്കാര്യം അറിയിച്ചത്.

2020 ഏപ്രിലിലാണ് ഈ സേവനം ആരംഭിക്കുന്നത്. എച്ച്എംസി രോഗികൾക്ക് 400,000ലധികം മരുന്ന് ഡെലിവറികളും PHCC രോഗികൾക്ക് ഏകദേശം 200,000 മരുന്ന് ഡെലിവറികളും ഇതുവരെ ഖത്തർ പോസ്റ്റ് ഇതുവരെ നൽകിക്കഴിഞ്ഞു.

ഫീസ് 20 റിയാലായി കുറച്ചത് രോഗികൾക്ക് സേവനം കൂടുതൽ പ്രാപ്യമാക്കുമെന്ന് എച്ച്എംസി ഫാർമസി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മോസ അൽ ഹെയിൽ പറഞ്ഞു.

Most Popular