Tuesday, September 27, 2022
HomeGulfനാല്‍പത്തിയാറോളം സേവനങ്ങളുമായി ഖത്തർ പബ്ലിക് പ്രോസിക്യൂഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

നാല്‍പത്തിയാറോളം സേവനങ്ങളുമായി ഖത്തർ പബ്ലിക് പ്രോസിക്യൂഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി

ദോഹ : നാല്‍പത്തിയാറോളം സേവനങ്ങളുമായി പബ്ലിക് പ്രോസിക്യൂഷന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി. ചെറിയ കാര്യങ്ങള്‍ക്കായി കോടതിയും ഓഫീസും കേറിയിറങ്ങുന്നത് ഒഴിവാക്കാന്‍ സഹായകമാവുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. വിവിധ നിയമലംഘനങ്ങള്‍ക്കുള്ള പിഴയടക്കല്‍, കേസുകളുടെ നിജസ്ഥിതി അറിയാൻ, കേസ് റിപ്പോര്‍ട്ട് തുടങ്ങി വ്യത്യസ്തങ്ങളായ ആവശ്യങ്ങള്‍ക്കുള്ള പണമടക്കാനും സേവനങ്ങള്‍ നേടാനും സഹായകമാവുന്ന രീതിയിലാണ് മൊബൈല്‍ ആപ്പ് സംവിധാനിച്ചിരിക്കുന്നത്. ഇ-ഗവൺമെന്റ് ഇടപാടുകളിലേക്ക് മാറുന്നതിന് പബ്ലിക് പ്രോസിക്യൂഷൻ വലിയ പ്രാധാന്യം നൽകുന്നു.  ഇത് പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന സേവനങ്ങളുടെ നിലവാരം വളരെയധികം മെച്ചപ്പെടുത്തും. ഡിജിറ്റൽ ഗവൺമെന്റ് പദ്ധതി നടപ്പിലാക്കുന്നതിനായി പബ്ലിക് പ്രോസിക്യൂഷൻ ഖത്തറിലെ മറ്റ് സർക്കാർ സ്ഥാപനങ്ങളുമായി സജീവമായ ചർച്ചയിലാണ്.

 

Most Popular