അബുദാബി: ഖത്തർ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് 14 ദിവസം പൂര്‍ത്തിയാവാതെ തന്നെ യു.എ.ഇയിലേക്ക് വരാം.
ക്വാറന്റൈന്‍ പൂര്‍ത്തിയാക്കാതെ തന്നെ യാത്ര ചെയ്യാനുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ അനുമതി ലഭ്യമാകുമെന്ന് എയർ അറേബ്യ അറിയിച്ചു. അര്‍മേനിയ, ഖത്തര്‍, മാലിദ്വീപ്, താജികിസ്ഥാന്‍ എന്നിവിടങ്ങളില്‍ ക്വാറന്റൈന്‍ ഇരിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം.
നിബന്ധനകൾ ഇവയാണ്- യു.എ.ഇയില്‍ വാക്സിന്‍ എടുത്തവരാവണം, 48 മണിക്കൂറിനുള്ളിലെ പി.സി.ആര്‍ ഫലം, റാപ്പിഡ് പരിശോധനാഫലം എന്നിവ സഹിതം ഐ.സി.എ/ജി.ഡി.ആര്‍.എഫ്.എ അനുമതി തേടണം.
അതേസമയം, എയര്‍ ഇന്ത്യയും ഇത്തിഹാദും ഇന്ന് മുതൽ സർവീസ് തുടങ്ങുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും അബുദബിയിലേക്ക് വിമാനസര്‍വീസ് ഉണ്ടാവും.