ഖത്തറിൽ മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ ഇന്ന് നേരിയ മഴയ്ക്ക് സാധ്യത. പകൽ സമയം ചൂടുള്ള കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. വെള്ളിയാഴ്ച നേരിയ മഴയും ശനിയാഴ്ച നേരിയ പൊടികാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. കൂടാതെ കാറ്റിനും വലിയ തിരമാലകൾക്കും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

ശനിയാഴ്‌ച അന്തരീക്ഷം ചൂടുള്ളതായിരിക്കുമെന്നും ചില മേഘങ്ങളോടും ചെറിയ പൊടിയോടും കൂടിയതായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.2 മുതൽ 4 അടി വരെ ഉയരമുള്ള തിരമാലകളോടെ 5 മുതൽ 15 നോട്ട് വരെ വേഗതയിൽ കാറ്റ് തെക്കുകിഴക്ക് നിന്ന് തെക്ക് പടിഞ്ഞാറ് ദിശയിൽ വീശുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രവചനമുണ്ട്.