ഖത്തറിൽ ഈയാഴ്ച മഴയ്ക്ക് സാധ്യത

ദോഹ: ഖത്തറിൽ ഡിസംബർ ഏഴ് ബുധനാഴ്ച മുതൽ ഡിസംബർ 10 ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ഇടവിട്ട സമയങ്ങളിൽ കൂടിയും കുറഞ്ഞും മഴ പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്.

ഡിസംബർ 10, ശനിയാഴ്ച കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് മാറുന്നതിനാൽ താപനില കുറയാനും സാധ്യതയുണ്ട്. ഇത് ആഴ്ചയുടെ പകുതി വരെ നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.