Thursday, August 11, 2022
HomeGulfഖത്തറിൽ ഇടി മിന്നലോടുകൂടിയ മഴ; സുരക്ഷാ മുൻകരുതലുകൾ

ഖത്തറിൽ ഇടി മിന്നലോടുകൂടിയ മഴ; സുരക്ഷാ മുൻകരുതലുകൾ

ദോഹ: ഖത്തറില്‍ ഇടിമിന്നലോടു കൂടിയ മഴ തുടരുന്നു. ദോഹ, അല്‍ വക്ര, അല്‍ വുകൈര്‍, ഐന്‍ ഖാലിദ്, അല്‍ താക്കിറ എന്നിവിടങ്ങളില്‍ മഴ ലഭിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെളിഞ്ഞ കാലാവസ്ഥയും ചാറ്റല്‍മഴയും ഇടിമിന്നലുണ്ടാകുമെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) വ്യക്തമാക്കി.

കൂടാതെ ചില സുരക്ഷാ മുന്‍കരുതലുകള്‍ കൂടി വ്യക്തമാക്കിയിട്ടുണ്ട്. ആഴ്ചാവസാനം വരെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത് തുടരുമെന്ന് ക്യുഎംഡി വ്യക്തമാക്കി.

– സുരക്ഷിതമായ സ്ഥലത്ത് നില്‍ക്കുക, മേല്‍ക്കൂരയിലോ ഉയരമുള്ള മരങ്ങള്‍ക്കും തൂണുകള്‍ക്കും സമീപം നില്‍ക്കരുത്.

– ഇടിമിന്നലുള്ള സമയത്ത് തുറസ്സായ ഇടങ്ങള്‍ ഒഴിവാക്കുക.

– ഡ്രൈവിംഗ് സമയത്ത്, ഡ്രൈവര്‍മാര്‍ വേഗത കുറയ്ക്കുകയും സുരക്ഷാ നടപടിക്രമങ്ങള്‍ പാലിക്കുകയും വേണം. കാറിന്റെ വിന്‍ഡോകള്‍ അടച്ചിട്ടുണ്ടെന്നും വിന്‍ഡ്സ്‌ക്രീന്‍ വൈപ്പറുകള്‍ ശരിയായ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഉറപ്പാക്കുക

– മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ജലാശയങ്ങളില്‍ നിന്ന് അകന്നു നില്‍ക്കുക.

– വീട്ടുപകരണങ്ങള്‍ വൈദുതിയില്‍ നിന്നും വിച്ഛേദിക്കുക.

– നനഞ്ഞ കൈകളാല്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങളില്‍ സ്പര്‍ശിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക.

– ആരെങ്കിലും ഇടിമിന്നലേറ്റാല്‍ ഉടന്‍ 999 എന്ന നമ്പറില്‍ വിളിച്ച് സഹായം അഭ്യര്‍ത്ഥിക്കുക.

 

Most Popular