Monday, September 26, 2022
HomeGulfഎല്ലാ യാത്രക്കാർക്കുമുള്ള ഹോട്ടൽ ക്വാറന്റൈൻ നീക്കം ചെയ്ത് ഖത്തർ

എല്ലാ യാത്രക്കാർക്കുമുള്ള ഹോട്ടൽ ക്വാറന്റൈൻ നീക്കം ചെയ്ത് ഖത്തർ

ദോഹ: ഖത്തറിലെത്തുന്ന എല്ലാ യാത്രക്കാരുടെയും ഹോട്ടൽ ക്വാറന്റൈൻ ഒഴിവാക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഞായറാഴ്ച മുതലാണ് യാത്രക്കാരുടെ ഹോട്ടൽ ക്വാറന്റൈൻ വ്യവസ്ഥ ഒഴിവാക്കുന്നത്.

അതേസമയം ഖത്തറിലെത്തിയ ശേഷം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ ഖത്തർ പിന്തുടരുന്ന നടപടിക്രമങ്ങൾക്കനുസൃതമായി ഐസൊലേഷനും ക്വാറന്റൈനും യാത്രക്കാർ വിധേയരാകണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

സന്ദർശകർക്ക് പ്രീ-ട്രാവൽ കോവിഡ് -19 പരിശോധനകൾ നിർബന്ധമാണെങ്കിലും, പൗരന്മാരെയും താമസക്കാരെയും ഇവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഖത്തറിലെത്തുന്ന യാത്രക്കാർ 48 മണിക്കൂറിനുള്ളിൽ നെഗറ്റീവ് റിസൾട്ട് ലഭിച്ച പി സി ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 24 മണിക്കൂറിനുള്ളിൽ നെഗറ്റീവ് റിസൾട്ടുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) എന്നിവ ഹാജരാക്കേണ്ടതുണ്ട്.

ഖത്തറിലെത്തുന്ന പൗരന്മാരും താമസക്കാരും പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ ഹെൽത്ത് സെന്ററിലോ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ അംഗീകൃത സ്വകാര്യ മെഡിക്കൽ സെന്ററിലോ 24 മണിക്കൂറിനുള്ളിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് (ആർഎടി) വിധേയരാകണം എന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

Most Popular