Sunday, May 22, 2022
HomeGulfഖത്തറിൽ രണ്ടാംഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു

ഖത്തറിൽ രണ്ടാംഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ രണ്ടാംഘട്ട ഇളവുകള്‍ പ്രഖ്യാപിച്ച് പി.എച്ച്.സി.സി. ഇനി മുതൽ രാജ്യത്തെ എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എഴുപത്തിയഞ്ച് ശതമാനത്തോളം രോഗികൾക്ക് നേരിട്ടെത്തി ചികിത്സ തേടാം. എല്ലാത്തരം അസുഖങ്ങൾക്കും ഈ ഇളവ് നൽകിയിട്ടുണ്ട്. എന്നാൽ ഓൺലൈൻ സേവനം ആഗ്രഹിക്കുന്നവർക്ക് അത്തരത്തിലൂടെയും ചികിത്സ തേടാവുന്നതാണ്. എല്ലാ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വൈകീട്ട് നാല് മണി മുതല്‍ രാത്രി 11 മണിവരെ ഡ്രൈവ് ത്രൂ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ ദിവസവും ഈ സേവനം ലഭ്യമാക്കും.

Most Popular