Thursday, May 19, 2022
HomeGulfഖത്തർ ആർ എസ് സി 'തർതീൽ'22; ഹോളി ഖുർആൻ മത്സരങ്ങൾ മെയ് 6 ന് നടക്കും

ഖത്തർ ആർ എസ് സി ‘തർതീൽ’22; ഹോളി ഖുർആൻ മത്സരങ്ങൾ മെയ് 6 ന് നടക്കും

ദോഹ: ആർ എസ്‌ സി സംഘടിപ്പിക്കുന്ന ‘തർതീൽ-’22’ ഹോളിഖുർആൻ മത്സരങ്ങൾക്കും അനുബന്ധപരിപാടികൾക്കും മെയ് ആറിന് മോഡേൺ ബ്രിട്ടീഷ് സ്കൂളിൽ വെച്ച നടക്കുന്ന ഗ്രാൻഡ് ഫിനാലെയോടെ പരിസമാപ്‌തിയാകും.അമ്പത്താറ് പ്രാദേശിക യൂനിറ്റ് കേന്ദ്രങ്ങളിൽ സമാരംഭിച്ച തർതീൽ സെക്ടർ, സെൻട്രൽ മത്സരങ്ങൾക്ക് ശേഷമാണ് ഖത്തർ നാഷനൽ ഗ്രാൻഡ്‌ഫിനാലെ നടക്കുന്നത്.
വ്രതമാസത്തിൽ സംഘടന ആചരിക്കുന്ന ‘വിശുദ്ധ റമളാൻ വിശുദ്ധ ഖുർആൻ’ എന്ന ക്യാംപയിനിന്റെ ഭാഗമായാണ്‌ തർതീൽ സംഘടിപ്പിക്കുന്നത്‌.

ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിലായി തിലാവത് (പാരായണ ശാസ്ത്രം), ഹിഫ്ള് (മനഃപാഠം), രിഹാബുൽ ഖുർആൻ (ഗവേഷണ പ്രബന്ധം), ഖുർആൻ സെമിനാർ, ഖുർആൻ ക്വിസ്, എന്നിവയാണ് പ്രധാന മത്സരയിനങ്ങൾ.നാലു വയസുമുതൽ മുപ്പതു വയസ്സുവരെയുള്ള വിദ്യാർഥികൾക്കും യുവാക്കൾക്കും ഖുർആൻ പഠനത്തിനും അവതരണത്തിനും അവസരം ഒരുക്കുന്നതോടൊപ്പം ഈ രംഗത്ത്‌ മികവ്‌ തെളിയിക്കുന്നവരെ അംഗീകരിക്കാനുള്ള വാർഷികപരിപാടിയായാണ് തർതീൽ സംഘടിപ്പിക്കുന്നത്.കൂടാതെ ഖത്തർ പ്രവാസികളായ മലയാളികൾക്കായി കാലിഗ്രഫി മത്സരവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. മികച്ച കാലിഗ്രഫിയിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് തർതീൽ വേദിയിൽ സമ്മാനങ്ങൾ നൽകും.

Most Popular