Thursday, August 11, 2022
HomeGulfഖത്തറിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ഖത്തറിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി

ദോഹ: ഖത്തറിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി. അല്‍ വക്‌റ മുന്‍സിപ്പാലിറ്റി പരിധിയില്‍ മുന്‍സിപ്പാലിറ്റിയുടെ ആരോഗ്യ, പൊതുശുചീകരണ വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 32 ടൺ പഴകിയ ഭക്ഷ്യ വസ്തുക്കൾ പിടിച്ചെടുത്തത്.

ഇതിൽ ഒരു ഔട്ലെറ്റ് ലൈസെൻസ് ഇല്ലാതെ പ്രവർത്തിക്കുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്.

പിടിച്ചെടുത്ത പഴകിയ ഭക്ഷ്യവസ്തുക്കള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

Most Popular