ഖത്തറിലേക്ക് കഞ്ചാവും ഷാബോയും കടത്താൻ ശ്രമം

ദോഹ: ഖത്തറിലേക്ക് കഞ്ചാവും ഷാബോയും കടത്താൻ ശ്രമം. ഹമദ് അന്താരാഷ്ട്ര വിമാനത്തിൽവച്ചാണ് സംഭവം. കസ്റ്റംസ് ഇൻസ്പെക്ടർക്ക് സംശയം തോന്നിയ യാത്രക്കാരന്റെ ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവും ഷാബോയും കണ്ടെത്തിയത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ആണ് പരിശോധന നടത്തിയത്. ചിത്രങ്ങൾ കസ്റ്റംസ് ട്വിറ്ററിൽ പങ്കുവച്ചു. ബിസ്കറ്റ് ബോക്സിനുള്ളിൽ ഒളിപ്പിച്ച 1,996 ഗ്രാം ഭാരമുള്ള കഞ്ചാവും പരിപ്പ് നിറച്ച പെട്ടിക്കുള്ളിൽ സൂക്ഷിച്ച ഷാബോയുമാണ് പിടികൂടിയത്. ക്രിസ്റ്റൽ രൂപത്തിലുള്ള മയക്കുമരുന്നാണ് ഷാബോ.