തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പ ബാധിതർക്ക് ഖത്തർ ഇതുവരെ നൽകിയത് 25.3 കോടി റിയാലിന്റെ അടിയന്തര സഹായം

ദോഹ: ഭൂകമ്ബത്തിൽ തകർന്നടിഞ്ഞ തുർക്കിയിലെയും സിറിയയിലും ആശ്വാസമായി ഖത്തർ. ഇതുവരെ 25 .3 കോടി റിയാലിന്റെ സഹായമാണ് ഖത്തർ നൽകിയത്. മെഡിക്കൽ സാമഗ്രികളും ഭക്ഷ്യ സാധനകളുമടക്കമാണ് ഖത്തർ വിതരണം ചെയ്തത്. വിദേശകാര്യ മന്ത്രാലയം വക്താവും വിദേശകാര്യ മന്ത്രിയുടെ ഉപദേഷ്ടാവുമായ ഡോ. മജിദ് മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആദ്യഘട്ടത്തിൽ തുർക്കിയിലും സിറിയയിലും അടിയന്തിര ദുരിതാശ്വാസ സഹായങ്ങളെത്തിച്ചു നൽകിയിരുന്നു. ഗുലേറ്ററി അതോറിറ്റി ഫോർ ചാരിറ്റിബിൾ ആക്ടിവീറ്റീസ് അധികൃതർ നടത്തിയ ക്യാംപെയ്‌നിലൂടെ 16.8 കോടി റിയാലാണ് ഭൂകമ്പ ബാധിതർക്കായി സമാഹരിച്ചത്. ക്യാംപെയ്‌നിലേക്ക് അമീർ സംഭാവന ചെയ്ത 5 കോടി റിയാൽ ഉൾപ്പെടെയാണിത്. 30 എയർ ബ്രിഡ്ജ് വിമാനങ്ങളിലായി 600 ടൺ ഭക്ഷ്യ, മെഡിക്കൽ, ഹ്യൂമാനിറ്റേറിയൻ സഹായങ്ങൾ ആണ് നൽകിയത്. സിറിയൻ സിവിൽ ഡിഫൻസിന്റെ പ്രവർത്തനങ്ങൾക്ക് ഖത്തർ ഫണ്ട് ഫോർ ഡവലപ്‌മെന്റിന്റെ പിന്തുണയുമുണ്ട്.

സേർച് ആൻഡ് റസ്‌ക്യൂ ടീമുകൾക്ക് ഒപ്പം ഖത്തർ ടീമും കർമ നിരതമാണ്. തുടർന്നുള്ള ഖത്തറിന്റെയും സിറിയയയുടെയും വികസന പ്രവർത്തനങ്ങളിലും ഖത്തർ പങ്കാളിയാകും.