ഗോ..ഗോൾ : നാദി നുഐജ ജേതാക്കൾ

ദോഹ : ഖത്തർ ദേശീയ കായിക ദിനത്തോട് അനുബന്ധിച്ച ആഘോഷങ്ങളുടെ ഭാഗമായി യൂത്ത്ഫോറം ഹിലാൽ സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന ‘ഗോ ഗോൾ’ ഷൂട്ട് ഔട്ട് മത്സരത്തിൽ നാദി നുഐജ ജേതാക്കളായി. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ സെന്റർ വാരിയേഴ്‌സ്  ആയിരുന്നു എതിരാളികൾ. കളിയിലെ മികച്ച താരമായി  ഹാൽ ഹിലാലിന്റെ മുഹമ്മദ് മുനീഫ് തിരഞ്ഞെടുക്കപ്പെട്ടു. നാദി നുഐജയുടെ മുഹമ്മദ് റമീസ് ആണ് മികച്ച ഗോളി. യൂത്ത് ഫോറം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഹബീബ് റഹ്മാൻ,  അഹ്മദ് അൻവർ, ഹിലാൽ സോണൽ പ്രസിഡന്റ് ആരിഫ് അഹ്മദ്, സോണൽ സെക്രട്ടറി മഹറൂഫ് അബ്ദുല്ല സോണൽ സമിതി അംഗം സാബിഖ് വികെ എന്നിവർ സമ്മാനദാനം നിർവ്വഹിച്ചു.