Saturday, January 22, 2022
HomeGulfതാരങ്ങൾക്ക് കോവിഡ്; ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരം മാറ്റിവച്ചു

താരങ്ങൾക്ക് കോവിഡ്; ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരം മാറ്റിവച്ചു

ദോഹ: താരങ്ങൾക്ക് കോവിഡ് റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ഖത്തര്‍ സ്റ്റാര്‍സ് ലീഗ് മത്സരം മാറ്റിവച്ചു . അല്‍ വക്രയും അല്‍ സദ്ദ് എഫ്‌സിയും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് മാറ്റിവച്ചത്. ഏതൊക്കെ കളിക്കാർക്കാണ് കോവിഡ് ബാധയെന്ന വിവരം പുറത്തായിട്ടില്ല. തുടര്‍ന്നാണ് മത്സരം മാറ്റിയതെന്ന് അധികൃതര്‍ അറിയിച്ചു. ഏതൊക്കെ കളിക്കാര്‍ക്കാണ് രോഗബാധയെന്നത് പുറത്തുവിട്ടിട്ടില്ല. താരങ്ങളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനുമാണ് പ്രഥമപരിഗണനയെന്നും, മത്സരം മറ്റൊരുദിവസം നടക്കുമെന്നും ‘ഖത്തര്‍ സ്റ്റാര്‍സ് ലീഗ്’ പത്രക്കുറിപ്പിലൂടെ അറിയിച്ചു. റീഫണ്ടിനും മറ്റും ടിക്കറ്റ് സംബന്ധിച്ചുള്ള മറ്റു സംശയങ്ങള്‍ക്കും [email protected] എന്ന ഇമെയില്‍ അഡ്രസില്‍ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.

Most Popular