Tuesday, October 4, 2022
HomeGulfഅഫ്ഗാനിസ്ഥാനിലെ മസ്ജിദ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ

അഫ്ഗാനിസ്ഥാനിലെ മസ്ജിദ് ആക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ

ദോഹ: പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് നഗരത്തിലെ മുസ്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമത്തെ ശക്തമായി അപലപിച്ച് ഖത്തർ ഭരണകൂടം. ആക്രമണത്തിൽ നിരവധിയാളുകൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിരുന്നു. അക്രമത്തെയും ഭീകരതയെയും നിരാകരിക്കുമെന്ന ഖത്തറിന്റെ ഉറച്ച നിലപാട് വിദേശകാര്യ മന്ത്രാലയം ഇന്ന് പ്രസ്താവനയിൽ വീണ്ടും വ്യക്തമാക്കി.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോടും സർക്കാരിനോടും അഫ്ഗാനിസ്ഥാനിലെ ജനങ്ങളോടും മന്ത്രാലയം ഖത്തറിന്റെ അനുശോചനം അറിയിച്ചു.

വെള്ളിയാഴ്ച ഉച്ച നമസ്‌കാരത്തിനിടെ ഗുസർഗയിലെ മസ്ജിദിലാണ് സ്‌ഫോടനമുണ്ടായത്. ആക്രമണത്തിൽ മസ്ജിദ് വളപ്പിന് ചുറ്റും ചിതറിക്കിടക്കുന്ന രക്തം പുരണ്ട മൃതദേഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ 18 പേർ വീരമൃത്യു വരിക്കുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഹെറാത്ത് പ്രവിശ്യാ ഗവർണറുടെ വക്താവ് ഹമീദുള്ള മൊതവാക്കൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുമെന്ന് താലിബാൻ വക്താവ് സബിഹുല്ല മുജാഹിദ് പറഞ്ഞു.

Most Popular