Monday, September 26, 2022
HomeGulfലോകകപ്പ് ആരാധകർക്ക് ആഡംബര ക്രൂയിസ് കപ്പലില്‍ താമസിക്കാൻ അവസരം

ലോകകപ്പ് ആരാധകർക്ക് ആഡംബര ക്രൂയിസ് കപ്പലില്‍ താമസിക്കാൻ അവസരം

ദോഹ: ലോകക്കപ്പ് ആരാധകർക്ക് ആഡംബര ക്രൂയിസ് കപ്പലില്‍ താമസിക്കാൻ അവസരം. സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ട് കൂറ്റന്‍ ക്രൂയിസ് കപ്പലുകളാണ് ആരാധകരെ കാത്തിരിക്കുന്നത്. 9,000 ലധികം പേര്‍ക്കാണ് ഇവിടെ താമസ സൗകര്യം ഒരുക്കുക. ആദ്യ കപ്പല്‍ നവംബര്‍ 10 നും രണ്ടാമത്തേത് 14 നും ദോഹ തീരത്തെത്തുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.

ആരാധകര്‍ക്ക് താമസിക്കാനായി രണ്ട് കൂറ്റന്‍ ക്രൂയിസ് കപ്പലുകള്‍ വാടകക്ക് നല്‍കാന്‍ എം.എസ്.സി ക്രൂയ്‌സസ് കമ്പനിയുമായി സുപ്രീം കമ്മിറ്റി ധാരണയില്‍ ഒപ്പിട്ടതായി സുപ്രീം കമ്മിറ്റി ഹൌസിങ് ഡിപ്പാര്‍ട്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഒമര്‍ അല്‍ ജാബര്‍ പറഞ്ഞു. ഖത്തര്‍ ടിവിയോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Most Popular