ഖത്തറിൽ താപനില ഉയരും

ദോഹ: ഖത്തറിൽ മാർച്ച് പകുതിയോടെ താപനില ഉയരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. കാലാവസ്ഥ വകുപ്പിന്റെ പ്രതിമാസ റിപ്പോർട്ടിലാണ് ഈ സൂചനകൾ ഉള്ളത്. ഈ മാസം, നിലവിലുള്ള കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിൽ വീശുമെന്ന് ക്യുഎംഡി പറഞ്ഞു. മാർച്ച് മാസത്തിലെ പ്രതിദിന ശരാശരി താപനില 21.9 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ചരിത്രത്തിൽ, മാർച്ചിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്നതും ഉയർന്നതുമായ താപനില യഥാക്രമം 1984-ൽ 8.2°C ഉം 1998-ൽ 39°C ഉം ആയിരുന്നു.