Friday, October 7, 2022
HomeGulfലോകകപ്പ്: സന്ദർശന വിസ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഖത്തർ

ലോകകപ്പ്: സന്ദർശന വിസ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഖത്തർ

ദോഹ: സന്ദർശന വിസ താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് ഖത്തർ. 2022 നവംബർ 1 മുതൽ ഖത്തറിലേക്ക് വ്യോമ, കര, സമുദ്ര അതിർത്തികൾ വഴിയുള്ള എല്ലാ സന്ദർശകരുടെയും പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പ് സമയത്ത് ഹയ്യ കാർഡ് ഉടമകൾക്ക് മാത്രമായിരിക്കും പ്രവേശനം. 2023 ജനുവരി 23 വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്ന രീതിയിലായിരിക്കും ഹയ്യ കാർഡ് ഉടമകൾക്ക് പ്രവേശനം അനുവദിക്കുക.

അതേസമയം ഖത്തരി ഐഡി കാർഡ് കൈവശമുള്ള ഖത്തർ പൗരന്മാർ, താമസക്കാർ, ജിസിസി പൗരന്മാർ, വ്യക്തിഗത റിക്രൂട്ട്‌മെന്റ് വിസകളും വർക്ക് എൻട്രി പെർമിറ്റുകളും ഉള്ളവർ, എയർപോർട്ട് വഴിയുള്ള മാനുഷിക കേസുകൾ എന്നിവർക്കും ഈ കാലയളവിൽ പ്രവേശനം അനുവദിക്കും.

2022 നവംബർ 20 ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പ് ഖത്തർ 2022 കാലത്ത് ഖത്തറിലേക്കുള്ള പ്രവേശനത്തിനും പുറത്തുകടക്കുന്നതിനുമുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

Most Popular