Friday, December 9, 2022
HomeGulfആസ്പയര്‍ പാര്‍ക്കില്‍ ഇന്ന് ലോകകപ്പ് ട്രോഫി പ്രത്യേക പരിപാടി

ആസ്പയര്‍ പാര്‍ക്കില്‍ ഇന്ന് ലോകകപ്പ് ട്രോഫി പ്രത്യേക പരിപാടി

ദോഹ. ആസ്പയര്‍ പാര്‍ക്കില്‍ ഇന്ന് ലോകകപ്പ് ട്രോഫി പ്രത്യേക പരിപാടി സംഘടിപ്പിക്കും. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ഒരു കൂട്ടം പരിപാടികളാണ്് ആസ്പയര്‍ പാര്‍ക്കില്‍ അരങ്ങേറുക. വൈകുന്നേരം 4 മുതല്‍ 10 വരെ നടക്കുന്ന പരിപാടി പ്രാദേശിക ഹാസ്യനടന്‍ ഹമദ് അല്‍ അമരി അവതരിപ്പിക്കും.

ലോകരാജ്യങ്ങളിലൂടെയുള്ള പര്യടനം പൂർത്തിയാക്കി ഖത്തറിൽ തിരിച്ചെത്തിയ ലോകകപ്പ് ട്രോഫി അടുത്ത് കാണാനുള്ള അവസരവും ജനങ്ങൾക്ക് ലഭിക്കും.

”വിജയകരമായ ആഗോള പര്യടനത്തിന് ശേഷം ഖത്തറിലേക്ക് ഫിഫ ലോകകപ്പ് ട്രോഫിയെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. അന്താരാഷ്ട്ര ഫുട്ബോളിന്റെ ഷോപീസ് ഇവന്റിന്റെ നാഴികക്കല്ലായ പതിപ്പിനായി ഞങ്ങള്‍ തയ്യാറെടുക്കുമ്പോള്‍ സ്പോര്‍ട്സിലെ ഏറ്റവും പ്രശസ്തമായ ട്രോഫിയുമായി ഇടപഴകാനുള്ള അവസാന അവസരമാണ് ഈ ആഴ്ചയിലെ ഇവന്റ്,” സുപ്രീം കമ്മിറ്റി ഡെലിവറിക്കും ലെഗസിയിലെ മാര്‍ക്കറ്റിംഗ്, കമ്മ്യൂണിക്കേഷന്‍സ് & ഇവന്റ് എക്‌സ്പീരിയന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഖാലിദ് അലി അല്‍ മൗലവി വ്യക്തമാക്കി.
ലോകകപ്പ് ടൂര്ണമെന്റിനായി ഇനി വെറും അഞ്ച് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.

Most Popular