ദോഹ: അറബ് ലോകത്ത് ജീവിത നിലവാര സൂചികയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി ഖത്തർ. തിങ്ക് ടാങ്ക് സി.എസ്.ആര്‍.ഗള്‍ഫിന്റെ കണക്കനുസരിച്ച് പൗരന്മാരുടെ ജീവിത നിലവാരത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ സൂചികയിലാണ് ഖത്തര്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഇത് രണ്ടാം വർഷമാണ് ഖത്തർ പട്ടികയിൽ ഒന്നാമതെത്തുന്നത്. യുണൈറ്റഡ് അറബ് എമിറേറ്റ്സും കുവൈത്തും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ബഹ്റൈന്‍, ഒമാന്‍, സൗദി അറേബ്യ, ജോര്‍ദാന്‍, മൊറോക്കോ, അള്‍ജീരിയ, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ ആദ്യ പത്ത് സ്ഥാനങ്ങൾ സ്വന്തമാക്കി. കൊവിഡ്-19 മഹാമാരിയോടുള്ള പ്രതികരണം, കാലാവസ്ഥാ ഭീഷണികള്‍, മലിനീകരണം, ഗ്ലോബല്‍ പീസ് ഇന്‍ഡക്‌സ് നല്‍കുന്ന സുരക്ഷാ ഭീഷണി സൂചിക എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സർവേ.