ദോഹ: കലണ്ടർ വിജെറ്റുമായി ഖത്തർ ടൂറിസം. ഖത്തറിലെ പരിപാടികളുടെ പ്രധാന വിവരങ്ങൾ ഉൾകൊള്ളിക്കുന്ന കലണ്ടറായ ഖത്തർ കലണ്ടർ വിജെറ്റ് ഖത്തർ ടൂറിസം (ക്യു.ടി.) പുറത്തിറക്കി. ഇവ സൗജന്യമായി തന്നെ ഉപയോഗിക്കാം.
കുടുംബ സൗഹൃദ പ്രകടനങ്ങൾ മുതൽ ഖത്തറിലെ പ്രമുഖ മ്യൂസിയങ്ങളിലെ ക്യൂറേറ്റഡ് എക്‌സിബിഷനുകൾ, ഇവന്റ് വിശദാംശങ്ങൾ, തീയതികൾ, സമയം എന്നിവ തുടങ്ങി ആവശ്യമായ എല്ലാ വിവരങ്ങളും ഖത്തർ കലണ്ടറിൽ ലഭ്യമാണ്.
ഭാവിയിൽ, ലൊക്കേഷൻ, ഇവന്റ് തരം, തീയതി, തീം എന്നിവ പ്രകാരം ഫിൽട്ടർ ചെയ്യാൻ കഴിയുന്ന തരത്തിൽ കൂടുതൽ മികച്ച പ്രവർത്തനം കലണ്ടർ കാഴ്ചവക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഖത്തർ കലണ്ടർ വിജറ്റ് ഉപയോഗിക്കുന്നതിലൂടെ, വിവര ശേഖരണത്തിനായി സമയം ചെലവഴിക്കാതെ തന്നെ, തലസ്ഥാനത്തും രാജ്യത്തുടനീളവും നടക്കുന്ന എല്ലാ കാര്യങ്ങളുടെയും മുഴുവൻ ചിത്രവും ആളുകൾക്ക് നല്കാൻ കഴിയുമെന്ന് ” ഖത്തർ ടൂറിസത്തിലെ മാർക്കറ്റിംഗ് ആൻഡ് പ്രൊമോഷൻ സെക്ടർ ഹയാ അൽ നൊയ്മി പറഞ്ഞു.