ദോഹ:ഖത്തര്‍ ടൂറിസത്തിന്റെ യാത്രാസഹായി പുറത്തിറങ്ങി. ‘രാജ്യത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റു വിശേഷങ്ങളുമായി വിശാലമായ ഗൈഡ് രൂപത്തിൽ ഖത്തർ നൗ എന്ന പേരിലാണ് പുറത്തിറക്കിയിരിക്കുന്നത്. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഗൈഡ് സൗജന്യമായി ലഭ്യമാകും. ഹോട്ടലുകള്‍, ഹമദ് രാജ്യാന്തര വിമാനത്താവളം, മ്യൂസിയം, സന്ദര്‍ശകര്‍ എത്തുന്ന മറ്റു കേന്ദ്രങ്ങള്‍, എംബസികള്‍ എന്നിവിടങ്ങളിലും ഗൈഡ് ലഭ്യമാവും. രാജ്യത്തിന്റെ കല, സാംസ്കാരിക പാരമ്ബര്യം, വിശേഷങ്ങള്‍, ഭക്ഷണവൈവിധ്യം, വാസ്തുവിദ്യ, ഫാഷന്‍, ചെറുകിട മേഖല, സ്പോര്‍ട്സ്, സാഹസികത തുടങ്ങി എല്ലാ വിവരണങ്ങളും ഉൾക്കൊള്ളുന്നതാണ് ഖത്തർ നൗ.
സഞ്ചാരകേന്ദ്രങ്ങളില്‍ സൗജന്യമായി ലഭിക്കുന്നതിനൊപ്പം https://www.visitqatar.qa/qatarnow എന്ന ലിങ്ക് വഴി ഖത്തർ നൗ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.