Sunday, November 27, 2022
HomeGulfഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർക്കായുള്ള നിർദേശവുമായി ഇന്ത്യൻ എംബസി

ഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർക്കായുള്ള നിർദേശവുമായി ഇന്ത്യൻ എംബസി

ദോഹ: ഖത്തറിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവർക്കായുള്ള നിർദേശവുമായി ഇന്ത്യൻ എംബസി. രാജ്യത്ത് നേരത്തെ മുതൽ പ്രാബല്യത്തിൽ ഉള്ള നിബന്ധനകൾ ശ്രദ്ധിക്കണമെന്ന് നിർദേശത്തിൽ പറയുന്നു.

ഖത്തറിലേക്ക് മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ മരുന്നുകൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്.

ലിറിക്ക, ട്രമഡോൾ, അൽപ്രാസോലം (സാനാക്സ്), ഡയസെപാം (വാലിയം), സോലം, ക്ലോനാസെപാം, സോൾപിഡെം, കോഡിൻ, മെത്തഡോൺ, പ്രെഗബാലിൻ തുടങ്ങിയ മരുന്നുകൾ ഇതിൽ ഉൾപ്പെടുന്നവയാണ്.

നിരോധിക്കാത്തതും വ്യക്തിഗത ഉപയോഗത്തിനായി ഉദ്ദേശിക്കപ്പെട്ടതുമായ മരുന്നുകൾ ഒരു അംഗീകൃത ഡോക്ടറിൽ നിന്നും ആശുപത്രിയിൽ നിന്നും 30 ദിവസത്തേക്ക് ശരിയായ കുറിപ്പടിയോടെ മാത്രമായിരിക്കണം. സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വേണ്ടി മരുന്നുകൾ കൊണ്ടുപോകരുത് എന്നും നിർദേശമുണ്ട്.

Most Popular