Thursday, August 11, 2022
HomeGulfവിജ്ഞാനമാണ് മനുഷ്യന് ഔന്നത്യം നൽകുന്നത് : ഡോ. ബദ്റാൻ ബിൻ ലെഹസ്സൻ

വിജ്ഞാനമാണ് മനുഷ്യന് ഔന്നത്യം നൽകുന്നത് : ഡോ. ബദ്റാൻ ബിൻ ലെഹസ്സൻ

ദോഹ: മനുഷ്യന് ഔന്നത്യത്തിലേക്ക് ഉയർത്തുന്നതും അവനെ മഹത്തായ സൃഷ്ടിയാക്കി മാറ്റുന്നതും വിജ്ഞാനമാണെന്നു ഖത്തർ യൂണിവേഴ്സിറ്റിയിലെ റിസേർച്ച് പ്രൊഫസ്സർ  ഡോ. ബദ്റാൻ ബിൻ ലെഹസ്സൻ.
ദോഹ അല്‍ മദ്‌റസ അൽ ഇസ്ലാമിയ്യയിൽ നിന്നും പത്താം ക്ലാസ് പഠനം പൂർത്തിയാക്കുന്ന വിദ്യാത്ഥികളെയും കേരള മദ്രസ എജുക്കേഷൻ ബോർഡ് (കെ. എം. ഇ. ബി)  ഏപ്രിൽ മാസത്തിൽ നടത്തിയ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ഉയർന്ന മാർക്ക് വാങ്ങിയ വിദ്യാർത്ഥികളെയും അനോമോദിക്കുന്ന സംഗമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇസ്അലുൽ ഫിർദൗസ്” (സ്വർഗത്തിലെ ഉന്നതസ്ഥാനം തേടൂ) എന്ന തലക്കെട്ടിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ നടന്ന ബിരുദദാന സമ്മേളനത്തിലാണ് അനുമോദന ചടങ്ങ് നടന്നത്.
മദ്രസാ രക്ഷാധികാരിയും സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി (സി. ഐ. സി.) പ്രസിഡന്റുമായ ഖാസിം ടി.കെ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ദോഹ അല്‍ മദ്‌റസ അൽ ഇസ്ലാമിയ്യ പ്രിന്‍സിപ്പാള്‍ ഡോ. അബ്ദുല്‍ വാസിഅ് അധ്യക്ഷത വഹിച്ചു. സി. ഐ. സി. വിദ്യാഭാസ വിഭാഗം ഡയറക്ടർ കെ. സി. അബ്ദുൽ ലത്വീഫ്, മുൻ ഡയറക്ടർ അൻവർ ഹുസൈൻ, ദോഹ അല്‍ മദ്‌റസ അൽ ഇസ്ലാമിയ്യ മാനേജ്‌മെന്റ് പ്രസിഡന്റ് ബിലാൽ ഹരിപ്പാട്, സെക്കന്ററി ക്ലാസ്സ്‌ ഇൻചാർജ് സുഹൈൽ ശാന്തപുരം എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു. രക്ഷിതാക്കളെ പ്രതിനിധീകരിച്ച് അലവിക്കുട്ടി സംസാരിച്ചു. വിദ്യാർഥികളിൽ നിന്നും ഇഹാബ് നൗഷാദ്, സന അനീസ് എന്നിവരും സംസാരിച്ചു.
ബ്രാഡ്മ ഗ്രൂപ്പ് ചെയർമാൻ കെ. എൽ. ഹാഷിം ഹാജി, ഓട്ടോ ഫാസ്റ്റ് ട്രാക്ക്  മാനേജിംഗ് ഡയറക്ടർ ഷിയാസ് കൊട്ടാരം, വക്ര അൽ മദ്‌റസ അൽ ഇസ്‌ലാമിയ പ്രിൻസിപ്പൽ ആദം എം. ടി, സ്കോളേഴ്സ് അൽ മദ്‌റസ അൽ ഇസ്‌ലാമിയ പ്രിൻസിപ്പൽ മുജീബ് കെ. എൻ, അൽഖോർ അൽ മദ്‌റസ അൽ ഇസ്‌ലാമിയ പ്രതിനിധി മുഈനുദ്ദീൻ എന്നിവർ വിശിഷ്ട അതിഥികളായിരുന്നു.
സെക്കണ്ടറി വിഭാഗം തലവൻ മുഹമ്മദലി ശാന്തപുരം സ്വാഗതം പറഞ്ഞു. യു. പി. വിഭാഗം തലവൻ സിദ്ധീഖ് എം. ടി. സമാപന പ്രഭാഷണം നിർവഹിച്ചു. മദ്രസാ വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികളും സംഗമത്തിന്റെ ഭാഗമായി നടന്നു.
അകാഡമിക് കോഡിനേറ്റർ ഉഥ്മാൻ പുലാപറ്റ, അഡ്മിൻ കോഡിനേറ്റർ മുഷ്താഖ്, എൽ പി സെഷൻ ഹെഡ് സി കെ അബ്ദുൽ കരീം, അഡ്മിനിസ്ട്രേറ്റർ ശറഫുദ്ധീൻ ടി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Most Popular