Wednesday, January 19, 2022
HomeGulfഗ്രീന്‍, റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍

ഗ്രീന്‍, റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തര്‍

ദോഹ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടിക പുതുക്കി ഖത്തർ ആഭന്തര മന്ത്രാലയം. പുതുക്കിയ പട്ടിക ജനുവരി എട്ടിന് വൈകുന്നേരം ഏഴ് മണി മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ പട്ടികയില്‍ 143 രാജ്യങ്ങളാണ് ഗ്രീന്‍ ലിസ്റ്റിലുള്ളത്. 10 രാജ്യങ്ങളെ കൂടി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ റെഡ് ലിസ്റ്റിലുള്ള രാജ്യങ്ങളുടെ എണ്ണം 57 ആയി ഉയര്‍ന്നു.

ഓസ്ട്രിയ, എസ്റ്റോണിയ, ഗ്രീസ്, ഗ്രീന്‍ലാന്‍ഡ്, ഹംഗറി, ഐസ്ലന്റ്, ലാത്വിയ, പോര്‍ച്ചുഗല്‍, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, തുര്‍ക്കി എന്നീ രാജ്യങ്ങളെയാണ് പുതുതായി റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. അതേസമയം, എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റ് രാജ്യങ്ങളുടെ പട്ടികയില്‍ മാറ്റം വരുത്തിയിട്ടില്ല. ഇന്ത്യ ഇപ്പോഴും എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റിലാണ്. നിലവില്‍ ഇന്ത്യയുള്‍പ്പടെ ഒമ്പത് രാജ്യങ്ങളാണ് എക്‌സെപ്ഷണല്‍ റെഡ് ലിസ്റ്റിലുള്ളത്.

Most Popular