Monday, October 25, 2021
HomeGulfകോവിഡ്: റെഡ് ലിസ്റ്റ് പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ഖത്തർ

കോവിഡ്: റെഡ് ലിസ്റ്റ് പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ഖത്തർ

ദോഹ: റെഡ് ലിസ്റ്റ് പട്ടികയിൽ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി ഖത്തർ. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ലോക രാജ്യങ്ങളിലെ കോവിഡ് വ്യാപനം അടിസ്ഥാനപ്പെടുത്തിയാണ് രാജ്യങ്ങളെ തരം തിരിച്ചിരിക്കുന്നത്.
നിലവില്‍ ലിസ്റ്റ് പ്രകാരം ഹരിത രാജ്യങ്ങള്‍ 21 ല്‍ നിന്നും 11 ആയും മഞ്ഞ രാജ്യങ്ങള്‍ 33 ല്‍ നിന്നും 27 ആയും കുറഞ്ഞപ്പോള്‍ ചുവന്ന രാജ്യങ്ങള്‍ 153 ല്‍ നിന്നും 167 ആയി ഉയര്‍ന്നിട്ടുണ്ട്. ലോകത്ത് കോവിഡ് ഭീഷണി ഗുരുതരമായി തുടരുന്നുവെന്നതിന്റെ സൂചനയാണിത്.
നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക, ഇന്ത്യ, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ് എന്നീ 6 ഏഷ്യന്‍ രാജ്യങ്ങള്‍ സ്‌പെഷ്യല്‍ റിസ്‌ക് രാജ്യങ്ങളായി തുടരും.

 

Most Popular