Monday, January 24, 2022
HomeGulfഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: ഖത്തർ ഊർങ്ങാട്ടിരി പ്രവാസി അസോസിയേഷൻ (ക്യു.യു.പി.എ) 2021-2022 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ബിൻമഹ്മൂദ് ബുഖാറ റെസ്റ്റോറണ്ടിൽ നടന്ന ജനറൽബോഡിയിൽ പ്രസിഡണ്ടായി റഫീഖ് അബൂബക്കറിനെയും (മൂർക്കനാട്), ജനറൽ സെക്രട്ടറിയായി നിതിൻ ഡോമിയെയും (പനമ്പ്ലാവ്), ട്രെഷററായി ഫൈസൽ ഇബ്രാഹിമിനെയും (തെക്കുംമുറി) തെരെഞ്ഞെടുത്തു.

         മറ്റു ഭാരവാഹികൾ: അബ്ദുൽ നാസർ വടക്കുമുറി (അൽ‌നാസ്), സുധീർ കല്ലരട്ടിക്കൽ (വൈസ് പ്രസിഡണ്ട്മാർ). ഉവൈസ് വടക്കുമുറി, അഹ്‌മദ്‌ നിയാസ് മൂർക്കനാട് (ജോയിന്റ് സെക്രട്ടറിമാർ). യൂനുസ് അക്കരപ്പറമ്പ്, ബഷീർ പരിയാരത്ത് (അഡ്വൈസറി ബോർഡ്‌ അംഗങ്ങൾ). അനീസ് ബാബു എടക്കാട്ടുപറമ്പ്, അംജദ്ഖാൻ കല്ലരട്ടിക്കൽ, ഷൌക്കത്തലി പാലത്തുപാറ, യൂനുസ് മൂർക്കനാട്, അനിൽ തോരകാമ്പ്, ഷമീം കിണറടപ്പൻ, ഷഫിൻ മൂർക്കനാട്, സുലൈമാൻ തെരട്ടമ്മൽ (എക്സിക്യൂട്ടീവ് അംഗങ്ങൾ). റഫീഖ് അബൂബക്കർ, നിതിൻ ഡോമി, അബ്ദുനാസർ, അഹ്‌മദ്‌ നിയാസ് , അനീസ് ബാബു, ഫൈസൽ ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Most Popular