Thursday, May 19, 2022
HomeGulfഖത്തറിൽ മാര്‍ച്ച് 15 മുതല്‍ 10, 11 ക്ലാസുകളിലെ കുട്ടികള്‍ക്കായി വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു

ഖത്തറിൽ മാര്‍ച്ച് 15 മുതല്‍ 10, 11 ക്ലാസുകളിലെ കുട്ടികള്‍ക്കായി വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു

ദോഹ: ഖത്തറിൽ മാര്‍ച്ച് 15 മുതല്‍ 10, 11 ക്ലാസുകളിലെ കുട്ടികള്‍ക്കായി വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നു. ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ എന്നിവയ്‌ക്കെതിരേയുള്ള വാക്സിനേഷനാണ് ആരംഭിക്കുന്നത്. വാക്സിനേഷൻ കുട്ടികളിലെ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ ആന്‍ഡ് കമ്മ്യൂണിക്കബിള്‍ ഡിസീസ് കണ്‍ട്രോള്‍ വിഭാഗം ഡയറക്ടര്‍ ഡോ. ഹമദ് ഈദ് അല്‍ റുമൈഹി പറഞ്ഞു.

ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ എന്നിവയുടെ വ്യാപനം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നും പ്രതിരോധ കുത്തിവെയ്പ് കൃത്യമായി ലഭ്യമാക്കുന്നതിനാലാണ് ഇതെന്നും അല്‍ റുമൈഹി കൂട്ടിച്ചേര്‍ത്തു.

Most Popular