ഖത്തറിലുള്ള വിസിറ്റ് വിസക്കാർക്ക് ഫാൻ വിസയിലേക്ക് മാറാം

ദോഹ: ഖത്തറിലുള്ള വിസിറ്റ് വിസക്കാർക്ക് ഫാൻ വിസയിലേക്ക് മാറാം. ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യമറിയിച്ചത്. 2022 ഫിഫ ലോകകപ്പ് ഖത്തറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരും ഹയ്യ കാർഡ് കൈവശമുള്ളവരുമായ സന്ദർശകർക്കുള്ളതാണിതെന്ന് മന്ത്രാലയം അറിയിച്ചു.

സന്ദർശകർക്ക് ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട്, MOI സേവന കേന്ദ്രങ്ങൾ എന്നിവയിൽ പോയി 500 റിയാൽ സേവന ഫീസടച്ച് വിസ പരിവർത്തനം ചെയ്യാമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ഈ വിസയുടെ സാധുത 2023 ജനുവരി 23 വരെ നിലനിൽക്കും.