Monday, September 26, 2022
HomeGulf2017ന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിരക്ക് ; ജൂലൈയിൽ ഖത്തറിലെത്തിയത് 151,000 സന്ദര്‍ശകര്‍

2017ന് ശേഷമുള്ള ഏറ്റവും ഉയര്ന്ന നിരക്ക് ; ജൂലൈയിൽ ഖത്തറിലെത്തിയത് 151,000 സന്ദര്‍ശകര്‍

ദോഹ: 2017 ശേഷം ഏറ്റവും കൂടുതൽ സന്ദർശകർ ഖത്തറിലെത്തിയത് ഈ ജൂലൈ മാസത്തിലാണ്. ഏകദേശം 151,000 സന്ദര്‍ശകര്‍. സൗദി അറേബ്യയിൽ നിന്നുള്ള സന്ദർശകരാണ് കൂടുതൽ (43%). അതിനു ശേഷം ഇന്ത്യ (7%), ഒമാൻ (6%), കുവൈറ്റ് (4%), ബഹ്‌റൈൻ (5%), യുഎഇ (4%), യുഎസ്എ (3%), യുകെ (3%) എന്നീ രാജ്യങ്ങളും പെടുന്നു.

സന്ദർശകരിൽ 55% പേരും അബു സമ്ര അതിർത്തി വഴിയാണ് ഖത്തറിലെത്തുന്നത്. സൗദി അറേബ്യയുമായുള്ള അതിർത്തി ഈയിടെ വികസിപ്പിച്ചതിനാൽ പ്രതിദിനം 24,800 കാറുകൾക്ക് കടന്നുപോകാൻ കഴിയും. ഇത് കരമാർഗം ഖത്തറിലേക്കുള്ള പ്രവേശനം കൂടുതൽ സുഗമമാക്കാൻ സഹായിക്കുന്നുണ്ട്.

Most Popular