ദോഹ: ഖത്തറിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യത. കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് മുന്നറിയിപ്പ് നൽകിയത്. ഖത്തറിന്റെ ഭൂരിഭാഗം സ്ഥലങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
തിങ്കളാഴ്‌ച വൈകുന്നേരം 6 മണി വരെ കരയിലും കടൽത്തീരത്തും കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില സമയങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പ്രവചിക്കുന്നു. മഴയോടൊപ്പം മിക്ക പ്രദേശങ്ങളിലും ശക്തമായ കാറ്റും ഉയർന്ന കടലും ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ചില സമയങ്ങളിൽ ദൃശ്യപരത 4 മുതൽ 8/2 വരെ കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.