ദോഹ: ഖത്തറിൽ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബുധനാഴ്ച കടല്‍ത്തീരത്ത് മിതമായ കാലാവസ്ഥയും പിന്നീട് മൂടല്മഞ്ഞോട് കൂടിയ കാലാവസ്ഥ രൂപപ്പെടും. ഇതിന് പുറമെ ചില സമയങ്ങളില്‍ പൊടിപടലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കടല്‍തീരത്ത് കാറ്റ് വടക്ക് പടിഞ്ഞാറ് മുതല്‍ വടക്ക് കിഴക്ക് വരെ 05 മുതല്‍ 15 നോട്ട് വരെയായിരിക്കും. ദൃശ്യപരത ചില സ്ഥലങ്ങളില്‍ നാല് മുതല്‍ 8/3 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. തിരമാലകൾ ഉയരാനുള്ള സാധ്യതയുണ്ട്.