ദോഹ: ഖത്തറിൽ ഇന്ന് മുതൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കുപടിഞ്ഞാറന്‍ കാറ്റാണ് തണുപ്പ് വർധിക്കാൻ കാരണം. തണുപ്പ് 9 ഡിഗ്രിവരെ താഴ്ന്നേക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. പൊടിക്കാറ്റിന് സാധ്യതയുള്ളതിനാല്‍ ദൃശ്യ പരത കുറയാം. കടല്‍ പ്രക്ഷുബ്ദമായിരിക്കും.എല്ലാവരും ജാഗ്രത പാലിക്കണമെന്നും സമുദ്ര പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.